കൊച്ചി : ബാർ കോഴ കേസിൽ രണ്ട് പ്രധാന ഹർജി കോടതിയിൽ. വി എസ് അച്ചുതാനന്ദനും കെ.എം മാണിയും സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണം നിര്‍ദേശിച്ചുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് കെ.എം മാണിയുടെ ആവശ്യം. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി മാണിയുടെ ആവശ്യത്തില്‍ ഇടപ്പെട്ടില്ല.
ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും കോടതി വിസമ്മതിച്ചിരുന്നു. വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. വിജിലന്‍സ് നിലപാട് ഇന്ന് കോടതിയെ അറിയിക്കും.തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി നിര്‍ദ്ദേശം റദ്ദാക്കണമെന്നാണ് വി. എസ് അച്ചുതാനന്ദന്റെ ഹര്‍ജിയിലെ ആവശ്യം.
Post Your Comments