KeralaLatest News

പ്രളയാനന്തര കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് സഹായവുമായി ഐകൃരാഷ്ട്ര സംഘടന എത്തുന്നു

ആലപ്പുഴ :പ്രളയാനന്തര കേരളത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന ക്ഷീര കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും സഹായക സാമഗ്രികളുടെ വിതരണവും സംഘടിപ്പിക്കുന്നു.

പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് മൃഗസംരക്ഷണ മേഖലയിലുണ്ടായ നാശനഷ്ടം കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, അണുനശീകരണം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി പ്രളയബാധിതരായ 6200 ക്ഷീരകര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിക്കും. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ വിഭാഗമാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ് എന്നിവയുടെ സഹായത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button