
തിരുവനന്തപുരം: ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കളമശ്ശേരി മുതല്‍ അങ്കമാലി വരെ പാത നവീകരണം നടക്കുന്നതിനാല്‍ 17 മുതല്‍ അടുത്ത മാസം നാലുവരെയാണ് ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് .രാത്രി 9.35ന് ഗുരുവായൂരില്‍ നിന്നുള്ള ചെന്നൈ എഗ്മൂര്‍ ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ പുറപ്പെടാന്‍ 2.20 മണിക്കൂര്‍ വൈകും.
അമൃത രാജ്യറാണി, മംഗലാപുരം – തിരുവനന്തപുരം, വെരാവേല്‍ – തിരുവനന്തപുരം, നിസാമുദ്ദീന്‍ രാജധാനി എക്‌സ് പ്രസ്, പാറ്റ്‌ന – എറണാകുളം തുടങ്ങിയ ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകും.
Post Your Comments