കണ്ണൂര്‍ :വിവിധ ആവശ്യങ്ങളുന്നയിച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ സംയുക്ത സമരസമിതി വ്യാഴാഴ്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കുന്ന സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളോട് സര്‍ക്കാര്‍ അനുഭാവം കാണിക്കുമ്പോഴും ഉദ്യോഗസ്ഥ അവഗണന അതേപടി തുടരുകയാണെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമഗ്ര പാക്കേജ് ഉടന്‍ നടപ്പാക്കുക, എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനമായ എയ്ഡഡ് പദവി നടപ്പാക്കുക, സ്‌പെഷ്യല്‍ സ്‌കൂള്‍ ജിവനക്കാര്‍ക്ക് തുല്യജോലിക്ക് തുല്യവേതനവും ക്ഷേമനിധിയും ജോലിസ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിക്കുന്നതെന്ന് ചെയര്‍മാന്‍ ജോസ് മണിമല നിരപ്പേലും കണ്‍വീനര്‍ സിസ്റ്റര്‍ ടോംസി മരിയയും പറഞ്ഞു
Post Your Comments