ആലപ്പാട്: കരിമണല്‍ ഖനന വിഷയത്തില്‍ സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നതിനെ കുറിച്ച് ഔദ്യോഗീക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മേല്‍പ്പറഞ്ഞ കാര്യം വ്യകതമായതിന് ശേഷം പ്രതികരിക്കാമെന്നും സമരസമിതി അംഗം ശ്രീകുമാര്‍.
എന്നാല്‍ സമരത്തെ ശക്തമായ രീതിയില്‍ തള്ളി പറഞ്ഞ നിലപാടായിരുന്നു വ്യവസായ മന്ത്രി ഇ പി ജയരാജന്‍ സ്വീകരിച്ചിരുന്നത്. ആലപ്പാട്ടെ ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജന്‍ നേരത്തെ പറഞ്ഞത്. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച് ഇതുവരേയും സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. . ആലപ്പാട് വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Post Your Comments