KeralaLatest News

ആലപ്പാട്ടെ സമരക്കാരുമായി വ്യവസായ മന്ത്രി   നാളെ ചര്‍ച്ച നടത്തും

തിരുവനന്തപുരം: ആലപ്പാട്ടെ സമരക്കാരുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇടക്കാല റിപ്പോര്‍ട്ട് വരുവരെ സീവാഷിംഗ് നിര്‍ത്തിവെയ്ക്കും.
തീരം ഇടിയാനുള്ള പ്രധാന കാരണം സീവാഷിംഗ് ആണ്. ശാസ്ത്രീയമായ ഖനനം ആവശ്യമെന്ന് സ്ഥലം എംഎല്‍എ വ്യക്തമാക്കി. ഖനനം നിര്‍ത്തിവച്ച്‌ ചര്‍ച്ച എന്ന ആവശ്യം അംഗീകരിക്കാനാവില്ല എന്നും തീരുമാനം.കളക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.

ആലപ്പാട്ടെ കരിമണല്‍ ഖനനം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ജില്ലാ കളക്ടറോട് ദേശീയ ഹരിത ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കരിമണല്‍ ഖനനത്തിനെതിരെ 17 വയസുകാരി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേദയ കേസെടുത്താണ് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഇടപെടല്‍. ആലപ്പാട് നടക്കുന്ന ഖനനത്തിന്റെ വിശദമായ വിവരങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഉള്‍പ്പെടുത്തിയാകണം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button