ബെംഗളൂരു: റോഡിലെ കുഴിയില്‍ വീണു സ്കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ബിബിഎംപി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റോഡുകളിലെ കുഴികളെല്ലാം അടച്ചെന്ന ബിബിഎംപിയുടെ അവകാശവാദത്തിനിടെ കഴിഞ്ഞയാഴ്ചയാണു ഹൊറമാവ് നിവാസി ഗിരീഷ് (27) അപകടത്തില്‍പ്പെട്ടത്. നല്ലൂരഹള്ളിയില്‍ സിമന്തന തടാകത്തിനു സമീപത്തെ റോഡിലാണു സ്കൂട്ടര്‍ മറിഞ്ഞത്. അപകടത്തില്‍ യുവാവിന്റെ 2 കൈകളും ഒടിഞ്ഞു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തലയ്ക്കു പരുക്കില്ല. ചികിത്സയ്ക്ക് ഇതുവരെ 40000 രൂപ ചെലവായി. കുഴി കാരണമുണ്ടായ അപകടത്തില്‍ യുവാവിനു പരുക്കേറ്റതിനാലാണു ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.
Post Your Comments