പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് മലയിറേങ്ങിണ്ടി വന്ന രേഷ്മ നിശാന്തും ഷനിലയും നിരാഹാരം തുടങ്ങി. ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനായി നീലിമല വരെ എത്തിച്ച ഇവരെ വലിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് പോലീസ് തിരിച്ചിറക്കിയിരുന്നു. അതേസമയം തങ്ങള്‍ക്ക് ദര്‍ശനം നടത്തണെ എന്നാവശ്യപ്പെട്ടാണ് രേഷ്മയുടേയും ഷനിലും നിരാഹാരം തുടങ്ങിയത്.
അതേസമയം മുന്നോട്ട് പോകണമെന്നു തന്നെയായിരുന്നു ആഗ്രഹമെന്നും എന്നാല്‍ പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്നും ഷനില ആരോപിച്ചു. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു, സംരക്ഷണം നല്‍കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നതായും ഷനില പറഞ്ഞു. എന്നാല്‍ മുന്നോട്ട് കൊണ്ടു പോകാനുള്ള സാഹര്യമുണ്ടായിട്ടും അത് ചെയ്തില്ല.
ആദ്യം മൂന്ന് പേര്‍ മാത്രമാണ് പ്രതിഷേധത്തിന് ഉണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ പേര് കൂടുകയായിരുന്നു. ദര്‍ശനത്തിന് പിന്നീട് സാഹചര്യം ഒരുക്കാമെന്നും ഇപ്പോള്‍ തിരിച്ച് പോകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നും ഷനില പറഞ്ഞു. പോലീസിന്റെ നിര്‍ദേശം ലഭിച്ച ശേഷമാണ് ഈ ദിവസം തെരഞ്ഞെടുത്തത്. നട അടയ്ക്കും മുമ്പ് മല കയറണമെന്ന നിലപാടാണുള്ളതെന്നും ഷനില കൂട്ടിച്ചേര്‍ത്തു.
പുലര്‍ച്ചെ നാലരയോടെയാണ് പമ്പയില്‍നിന്ന് നിന്ന് യുവതികള്‍ മലകയറി തുടങ്ങിയത്.എന്നാല്‍ നീലിമലയില്‍ പ്രതിഷേധക്കാര്‍ ഇവരെ തടയുകയായിരുന്നു. രണ്ടുമണിക്കൂറായി നീലിമലയില്‍ യുവതികളെ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്ത് പ്രതിഷേധം ഉണ്ടായാലും തിരികെ പോകില്ലെന്ന തീരുമാനത്തില്‍ യുവതികള്‍ നിലയുറപ്പിച്ചു.
അതേസമയം നീലിമലയിലും പരിസരത്തും പ്രതിഷേധം ശക്തമായി. സമയം പിന്നിടുമ്പോള്‍ പ്രതിഷേധക്കാരുടെ എണ്ണവും വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സന്നിധാനത്തേക്ക് പോകാന്‍ കഴിയില്ലെന്ന് പോലീസ് യുവതികളെ അറിയിച്ച് തിരിച്ചിറക്കുകയായിരുന്നു.
Post Your Comments