നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി അന്യ സംസ്ഥാനത്തു നിന്നുള്ള യുവതി നിലയ്ക്കലില്‍ എത്തി. തമിഴ്നാട് സ്വദേശിയായ ഇവര്‍ ഭര്‍ത്താവിനൊപ്പമാണ് എത്തിയിരിക്കുന്നത്. ഇരുവരേയും പോലീസ് സ്റ്റേഷവനിലേയ്ക്ക് മാറ്റി. അതേസമയം ശബരിമലയിലെ പ്രതിഷേധങ്ങളെ കുറിച്ച് ഇവര്‍ക്ക് ബോധ്യമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം ഇന്ന് പുലര്‍ച്ചെ ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പ്രതിഷേധങ്ങള്‍ മൂലം പോലീസ് തിരിച്ചയച്ചു. രേഷ്മാ നിശാന്ത്, ഷനില എന്നിവരാണ് നീലിമല വരെയെത്തിയത്. അതേസമയം തങ്ങള്‍ക്ക് ദര്‍ശനം നടത്തണെ എന്നാവശ്യപ്പെട്ടാണ് രേഷ്മയുടേയും ഷനിലും നിരാഹാരം തുടങ്ങിയത്.
അതേസമയം മുന്നോട്ട് പോകണമെന്നു തന്നെയായിരുന്നു ആഗ്രഹമെന്നും എന്നാല്‍ പോലീസ് നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്നും ഷനില ആരോപിച്ചു. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു, സംരക്ഷണം നല്‍കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നതായും ഷനില പറഞ്ഞു. ഇവരെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയതായാണ് വിവരം.
Post Your Comments