കുമ്പള : കോയിപ്പടി വില്ലേജ് ഓഫീസര്‍ ആര്‍.ബിജുവിനെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ള സ്വദേശി ഉമേഷ് ഗട്ടിയാണ് പിടിയിലായത്.
സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി കുടില്‍ കെട്ടിയത് ഒഴിപ്പിക്കാനെത്തിയ കോയിപ്പാട് വില്ലേജ് ഓഫിസര്‍ ബിജുവിനെ തിങ്കളാഴ്ച്ച വൈകീട്ടാണ് ഒരു സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
കുണ്ടങ്കരടുക്ക എല്‍.പി.സ്‌കൂളിന് സമീപത്തുള്ള റവന്യുഭൂമിയിലാണ് കുടില്‍ കെട്ടിയത്. സംഭവത്തിന് ശേഷം കുടിലില്‍ ചിലര്‍ സിപിഎം പതാകയും സ്ഥാപിച്ചിരുന്നു.
Post Your Comments