ഖത്തര്‍ : ‘നുംബിയോ’ എന്ന ഏജന്‍സിയുടെ ക്രെെം സൂചിക റിപ്പോര്‍ട്ട് പ്രകാരമാണ് ഏറ്റവും സുരക്ഷിത രാജ്യമെന്ന ഖ്യാതി ഖത്തറിന് സ്വന്തമായത്. ലോകത്തില്‍ തന്നെ ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രമുഖ ഏജന്‍സിയാണ് നുംബിയോ. ജീവിതച്ചെലവ്, ആരോഗ്യ പരിരക്ഷ, ഗതാഗതം, കുറ്റകൃത്യം, മലിനീകരണം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇൗ ഏജന്‍സി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാറുള്ളത്.
സുരക്ഷയിലും സംരക്ഷണത്തിലും ഖത്തര്‍ കാണിക്കുന്ന പ്രതിബദ്ധതയും ഈ കാലയളവിലെ കുറ്റകൃത്യങ്ങളിലെ വലിയ തോതിലുള്ള കുറവുമാണ് പുതിയ റിപ്പോര്‍ട്ടില്‍ ഖത്തര്‍ ഇടം പിടിച്ചത്. 118 രാജ്യങ്ങളില്‍ നിന്നാണ് ഖത്തറിനെ സുരക്ഷിതമായ രാജ്യമായി തെരെഞ്ഞെടുക്കപ്പെട്ടത്. കുറ്റകൃത്യ സൂചികയില്‍ ഏറ്റവും കുറവ് കാണിക്കുന്ന 13.26 സ്കോര്‍ നേടിയാണ് ഖത്തര്‍ മുന്നിലെത്തിയത്.
Post Your Comments