ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ മധുര രാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. സംവിധായകന്‍ വൈശാഖ് തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. നാളെ വൈകീട്ട് 6.30ന് ഫസ്റ്റ്ലുക്ക് പുറത്തിറങ്ങുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുര രാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന സിനിമ ഒരു ആഘോഷ ചിത്രമായിട്ടാണ് ഒരുക്കുന്നത്. പ്രഖ്യാപന വേളമുതല്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമയ്ക്കു വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.
തിയ്യേറ്ററുകളുടെ ചാര്‍ട്ടിംഗ് മധുര രാജയ്ക്കായി ആരംഭിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണയും വമ്പന്‍ റിലീസായിട്ടാകും മമ്മൂക്ക ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. പോക്കിരി രാജയില്‍നിന്നും വ്യത്യസ്തമായി ടെക്‌നിക്കലി കൂടുതല്‍ മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് സംവിധായകന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
മധുരരാജയായി ഇത്തവണയും മമ്മൂക്ക തകര്‍ക്കുമെന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗമായി മധുരരാജ വരുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്ന സിനിമ ഉടന്‍ തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നും അറിയുന്നു. ഇതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു വിവരം സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. പോക്കിരി രാജയ്ക്ക് ശേഷമെത്തുന്ന മധുര രാജയില്‍ രാഷ്ട്രീയ നേതാവായിട്ടാണ് മമ്മൂക്ക എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെ ഷൂട്ടിംഗിനായി വെച്ച ഫ്ളക്സുകളുടെ ചിത്രങ്ങള്‍ വൈറലായതോടെ ആയിരുന്നു ഇക്കാര്യം ആരാധകര്‍ ഉറപ്പിച്ചത്. പഴയ ഗെറ്റപ്പിലൊന്നും വ്യത്യാസമില്ലാതെയാണ് മമ്മൂക്ക ഇത്തവണയും എത്തുന്നത്. മധുര രാജയിലെ മമ്മൂക്കയുടെ ലൂക്കിന് മികച്ച അഭിപ്രായങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.
Post Your Comments