കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി കടുത്ത പ്രതിസന്ധിയിലേക്ക്. പൊതുവെ നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സി.യില്‍ കോടതിയുത്തരവുണ്ടാക്കിയ പ്രതിസന്ധിക്ക് പുറമെ ജീവനക്കാരുടെ അനിശ്ചിതകാലസമരം കൂടി വരുന്നതോടെ നില്‍ക്കക്കള്ളിയില്ലാത്ത സ്ഥിതിയാണ്. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് അര്‍ധരാത്രി മുതലാണ് അനിശ്ചിതകാല സമരം.
കോടതിയുത്തരവ് പ്രകാരം മുഴുവന്‍ എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും പിരിച്ചുവിതിന്റെ പിന്നാലെ എംപാനല്‍ഡ് ഡ്രൈവര്‍മാരെയും പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നുണ്ട്. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് പകരം പി.എസ്.സി. ലിസ്റ്റില്‍നിന്ന് പകുതിപോലും ആള്‍ക്കാര്‍ എത്തിയിട്ടില്ല. ഇത് സര്‍വീസിനെ ബാധിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്കെതിരേ പി.എസ്.സി. ലിസ്റ്റിലുള്ളവര്‍ നല്‍കിയ കേസ് കോടതിയിലാണ്.
കോടതിയുത്തരവിനെത്തുടര്‍ന്ന് 4000-ത്തോളം എംപാനല്‍ഡ് കണ്ടക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. പകരം അഡൈ്വസ് മെമ്മോ ലഭിച്ച 4100-ഓളം പേരില്‍ ഹാജരായത് 1600 പേര്‍ മാത്രം. ഇതോടെ സര്‍വീസ് നടത്തുന്നത് പ്രയാസമായി. ‘കണ്ടക്ടര്‍ കം ഡ്രൈവര്‍’ പദ്ധതി പ്രകാരം നിയമിച്ച 369 ഡ്രൈവര്‍മാര്‍ക്ക് കൂടി കണ്ടക്ടര്‍മാരുടെ ചുമതല കൊടുക്കാനാണ് നീക്കം. പി.എസ്.സി. മുഖാന്തരം നിയമിച്ച 1400 കണ്ടക്ടര്‍മാരില്‍ വലിയ വിഭാഗം വനിതകളാണ്. കണ്ണൂരില്‍ മാത്രം 18 സ്ത്രീകളുണ്ട്. ഇവര്‍ക്കൊന്നും സ്റ്റേ ഡ്യൂട്ടിയും നൈറ്റ് ഡ്യൂട്ടിയുമൊന്നും തുടക്കത്തില്‍ കൊടുക്കാനും പറ്റില്ല. നിലവില്‍ കെ.എസ്.ആര്‍.ടി.സി.യുടെ കടം നാലായിരം കോടിയിലധികമാണ്. ദിവസ വരുമാനമാണെങ്കില്‍ വന്‍തോതില്‍ കുറയുകയാണ്.
Post Your Comments