![](/wp-content/uploads/2019/01/image_search_1539745298392-1.jpg)
തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നല്‍കാനൊരുങ്ങി കേരള സര്‍ക്കാര്‍.
പുതുക്കിയ വ്യവസ്ഥ അനുസരിച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടിവെള്ള, വൈദ്യുതി ബില്ലുകള്‍ വരെ ഇനി സര്‍ക്കാര്‍ അടയ്ക്കും. വീട്ടില്‍ അറ്റന്‍ഡന്‍മാരെ നിയമിക്കുന്നതിന് 3000 രൂപ പരിധി ഉണ്ടായിരുന്നത് ഒഴിവാക്കി. ഇനി മുതല്‍ പരിധി ഉദ്യോഗസ്ഥന്‍മാര്‍ക്ക് തീരുമാനിക്കാം.
സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഇന്ധനം ഉപയോഗിക്കുന്നതിന്റെ പരിധി ഒഴിവാക്കി.
Post Your Comments