ബെംഗളൂരു: കര്‍ണാടകത്തില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ കൂടുതൽ ശക്തമാക്കി ബിജെപി. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിക്കൊപ്പമെത്തിയതായാണ് പുതിയ സൂചന. ഇവര്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയേക്കും. അതിനിടെ ഹോട്ടലിലുള്ള എംഎല്‍എ മാരുമായി ബിജെപി നേതാക്കള്‍ വഴി യെദ്യൂരപ്പ ആശയവിനിമയം നടത്തി.
എംഎല്‍എമാര്‍ പുറത്ത് പോകാതിരിക്കാന്‍ ശ്രദ്ധ നല്‍കണം എന്ന് ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.രാവിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാമ്പിലെത്തിയിരുന്നു.
Post Your Comments