Latest NewsJobs & Vacancies

മഹിളാ മന്ദിരത്തില്‍ ഫീമെയില്‍ കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നു

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ ആലപ്പുഴ മഹിള മന്ദിരത്തിലെ താമസക്കാരുടെ ശാരീരിക മാനസിക ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധയും പരിചരണവും നല്‍കുന്നതിനുമായി രാത്രികാല സേവനത്തിന് ഫീമെയില്‍ കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നു.

സാമൂഹിക സുരക്ഷ മിഷന്റെ സഹായത്തോടെയുള്ള ഫീമെയില്‍ കെയര്‍ പ്രൊവൈഡറുടെ തസ്തികയ്ക്കുള്ള വാക്ഇന്‍ഇന്‍ര്‍വ്യൂ ഈ മാസം 22ന് നടത്തും. യോഗ്യത: എട്ടാംക്ലാസും ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയവും. പ്രായം 45നും 55നും മധ്യേ.

വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും ആധാര്‍ കാര്‍ഡിന്റ പകര്‍പ്പ് എന്നിവയുമായി മഹിള മന്ദിരം, ആലിശ്ശേരി, ആലപ്പുഴ എന്ന വിലാസത്തില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരത്തിന് ഫോണ്‍: 04772251232.

shortlink

Related Articles

Post Your Comments

Related Articles


Back to top button