കൊച്ചി: പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കാന്‍ അവകാശം നല്‍കണമെന്ന മലയരയരുടെ ആവശ്യത്തെ കുറിച്ച് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ നിലപാട് വ്യക്തമാക്കി. മലയരയരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു
മകരവിളക്ക് തെളിയിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന് മലയരയര്‍ ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അപേക്ഷ അവര്‍ നല്‍കിയിട്ടുള്ളത്. ഇത് ദേവസ്വം ബോര്‍ഡ് പരിഗണിക്കും. വാദത്തിന് അടിസ്ഥാനമായ രേഖകള്‍ കൂടി അവര്‍ ഹാജരാക്കണം. ഇതു പരിശോധിച്ച് ബോര്‍ഡ് തീരുമാനമെടുക്കും. തന്റെ കാലാവധി കഴിയുന്നതിനു മുമ്ബു തന്നെ ശബരിമലയിലെ ആചാര കാര്യങ്ങളില്‍ കല്ലും നെല്ലും വേര്‍തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ തേന്‍ അഭിഷേകം നടത്താന്‍ മലയരയര്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞാല്‍ ആചാരത്തെ അനുകൂലിക്കുന്നവര്‍ എന്തു നിലപാടെടുക്കുമെന്നും, ഏതു ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് ഭസ്മക്കുളം മൂടിയതെന്നും പത്മകുമാര്‍ ചോദിച്ചു. തങ്ങള്‍ക്ക് അനുകൂലമായ ആചാരങ്ങള്‍ മാത്രം ശരിയെന്ന നിലപാടിനോട് യോജിപ്പില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.
Post Your Comments