മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അമ്മ സുമതിക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ തന്നെ കനകദുര്‍ഗ മര്‍ദിച്ചെന്ന് പരാതിയുമായി സുമതിയും പരാതി നല്‍കിയതിനെത്തുടര്‍ന്ന് കനകദുര്‍ഗക്കെതിരെയും കേസെടുത്തു. അമ്മയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്.
വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയക്ക് ഇന്നലെയാണ് മര്‍ദ്ദനമേറ്റത്. തലക്ക് പരുക്കേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കനകദുര്‍ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടിയിരുന്നു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും സുഹൃത്ത് ബിന്ദുവും ഈ മാസം രണ്ടാം തീയതിയാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്. തുടര്‍ന്ന് നടന്നത് വന്‍ പ്രതിഷേധങ്ങളായിരുന്നു. നിരവധി അക്രമങ്ങളാണ് സംസ്ഥാനത്തുടനീളം അരങ്ങേറിയത്. ഇരുവരുടെയും വീടിന് നേരെയും അക്രമങ്ങള്‍ ഉണ്ടായിരുന്നു. ഡിസംബര്‍ 24നാണ് ഇരുവരും ആദ്യം ശബരിമലയിലെത്തിയത്. എന്നാല്‍, പ്രതിഷേധം കാരണം ദര്‍ശനം നടത്താനായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇവരുടെ വീടുകള്‍ക്ക് മുന്നില്‍ ബിജെപിയുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഇവര്‍ 2ന് മലകയറിയത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് കനകദുര്‍ഗ്ഗ അങ്ങാടിപ്പുറത്തുള്ള വീട്ടിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. വീടിനുള്ളിലേക്ക് കയറിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ സുമതി മര്ദ്ദിക്കുകയായിരുന്നുവെന്നാ ണ് കനകദുര്‍ഗയുടെ പരാതി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കനകദുര്‍ഗയെ വിദഗ്ധ പരിശോധനക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കനകദുര്‍ഗ്ഗയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇനി വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ പറഞ്ഞു. അതേസമയം കനക ദുര്‍ഗയുടെ ഭര്‍ത്താവിന്റെ അമ്മ സുമതി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments