KeralaLatest NewsCrime

ഏഴ് കോടിയുടെ വെട്ടിപ്പ് നടത്തിയ കേസില്‍ ബാര്‍ കൗണ്‍സില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി : കള്ളനോട്ട് കേസില്‍ പ്രതിയായിരുന്ന കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ജീവനക്കാരനെ ഏഴ് കോടി രൂപ വെട്ടിച്ച കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ബാര്‍ കൗണ്‍സിലിന് കീഴിലുള്ള കേരള അഡ്വക്കറ്റസ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റ് കമ്മിറ്റി മുന്‍ അക്കൗണ്ടന്റ് തിരുവാങ്കുളം വയലില്‍ റോഡ് മഞ്ചക്കാട്ടില്‍ എം കെ ചന്ദ്രനെയാണ് വിജിലന്‍സ് സിഐ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ചന്ദ്രന്റെ ഫോണ്‍ വിളികളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച വിജിലന്‍സ് വന്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. കേരളത്തിന് പുറത്തേക്കും പണം പിന്‍വലിച്ച് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് വിജിലന്‍സ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സിഐ എം സുരേന്ദ്രന്‍ പറഞ്ഞു. ബുധനാഴ്ച ചന്ദ്രനെ എറണാകുളം വിജിലന്‍സ് ഓഫിസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിജിലന്‍സ് മധ്യമേഖല എസ്പി കെ കാര്‍ത്തിക്കിന്റെ നിര്‍ദേശ പ്രകാരം അറസ്റ്റു രേഖപെടുത്തി. ചന്ദ്രനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button