ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന 2018-19 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ഫാർമസി/തെറാപ്പിസ്റ്റ് രണ്ടാമത്തെ അലോട്ട്‌മെന്റ് 18 നും നഴ്‌സ് അലോട്ട്‌മെന്റ് 19 നും നടക്കും. തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ രാവിലെ ഒൻപതിന് അലോട്ട്‌മെന്റ് ആരംഭിക്കും. സമയപരിമിതി മൂലം അലോട്ട്‌മെന്റിൽ പങ്കെടുക്കേണ്ടവർക്ക് മെമ്മോ അയയ്ക്കുന്നതല്ല. ഒഴിവുള്ള സീറ്റുകൾ സംബന്ധിച്ചും ( Annexure-A ), അലോട്ട്‌മെന്റിന് ഹാജരാകേണ്ടവരുടെ റാങ്ക് സംബന്ധമായ വിശദവിവരങ്ങളും (Annexure-B) ‘www.ayurveda.kerala.gov.in’ ൽ ലഭ്യമാണ്. വിവാഹിതർക്ക് നഴ്‌സിംഗ് കോഴ്‌സിന്റെ അലോട്ട്‌മെന്റിൽ പങ്കെടുക്കാനാവില്ല. Annexure-C ൽ പരാമർശിച്ചിട്ടുള്ള അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫീസ് അലോട്ട്‌മെന്റ് സമയത്ത് ഒടുക്കണം.
Post Your Comments