ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ അധികാര ദുർവിനിയോഗ ആരോപണം. സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം നടപ്പാക്കാതെ വൈകിച്ച ശേഷം പുതിയ തീരുമാനമെടുത്തതിനാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ആരോപണം ഉണ്ടായത്. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രീം കോടതിയില്‍ ജഡ്ജിമാരാക്കുന്നതിനുള്ള ശുപാര്‍ശയുടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം.
സീനിയോറിറ്റിയില്‍ 32 ജഡ്ജിമാര്‍ക്കു പിന്നിലുള്ള ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചാല്‍ അതു കരിദിനമായിരിക്കുമെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കണമെന്നും രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി കൈലാഷ് ഗംഭീര്‍ വ്യക്തമാക്കി. ഇതിനാണോ സുതാര്യത ആവശ്യപ്പെട്ടു ജഡ്ജിമാര്‍ കഴിഞ്ഞ വര്‍ഷം ജനുവരി 12നു നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്തതെന്ന് ചീഫ് ജസ്റ്റിസ് ഗൊഗോയ് സ്വയം ചോദിക്കണമെന്നും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.
Post Your Comments