CricketLatest NewsSports

കോഹ്‌ലിയുടെ തകർപ്പൻ സെ​ഞ്ചു​റി​ : പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി ഇന്ത്യ

അ​ഡ്‌​ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏകദിന മത്സരത്തിൽ ഇ​ന്ത്യ​യ്ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം. നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യുടെ 39-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യും എം.​എ​സ്.​ധോ​ണി​യു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​യും ഇന്ത്യയുടെ ജയം നിർണായകമാക്കി. ഇ​തോ​ടെ പ​ര​ന്പ​ര​യി​ല്‍ 1-1 എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ ഒ​പ്പ​മെ​ത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 299 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കേ ഇ​ന്ത്യ മറികടന്നു.കോലിക്ക് പുറമെ ശിഖര്‍ ധവാന്‍ (28 പന്തില്‍ 32), രോഹിത് ശര്‍മ (52 പന്തില്‍ 43), അമ്പാടി റായുഡു (24) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ധോണിക്കൊപ്പം ദിനേശ് കാര്‍ത്തിക് ( 14പന്തില്‍ 25) പുറത്താവാതെ നിന്നു. ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, മാര്‍കസ് സ്റ്റോയ്‌നിസ്, ഗ്ലെന്‍ മാക്സ്വെല്‍, റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് ഓസ്‌ട്രേലിയക്കായി വിക്കറ്റുകൾ നേടിയത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് ഷോ​ണ്‍ മാ​ര്‍​ഷി​ന്‍റെ സെ​ഞ്ചു​റി​യിലൂടെയാണ്(131 റ​ണ്‍​സ് ) മികച്ച സ്‌കോറിൽ എത്തിയത്. ഗ്ലെ​ന്‍ മാ​ക്സ്‌​വെ​ല്ലും 48 റ​ണ്‍​സ്) മി​ക​ച്ച പോ​രാ​ട്ടം കാഴ്ച്ച വെച്ചു. അലക്‌സ് കാരി (18), ആരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ ഖവാജ (21), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (20), മാര്‍കസ് സ്റ്റോയ്‌നിസ് (29), റിച്ചാര്‍ഡ്‌സണ്‍ (2) എന്നിവരും ഓസ്‌ട്രേലിയ്ക്കായ് ബാറ്റ് വീശി.ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ നാ​ലും മു​ഹ​മ്മ​ദ് ഷ​മി മൂ​ന്നും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button