കൊച്ചി: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. പെരുമ്പിള്ളി പാത്തിക്കല്‍ പള്ളിക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാഞ്ഞിരമറ്റം വിടാങ്ങ തൃക്കേപ്പുറത്തുമലയില്‍ സന്തോഷിന്റെയും സിന്ധുവിന്റെയും മകന്‍ അക്ഷയ് സന്തോഷ് (15), പെരുമ്പിള്ളി പാടത്തുകാവ് പാറളത്ത് പരേതനായ ബാബുവിന്റെയും മായയുടെയും മകന്‍ നിധിന്‍ ബാബു (15) എന്നിവരാണ് മരിച്ചത്.
കൊല്ലം മെമു ട്രെയിന്‍ തട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. നിധിനെ ഒരു കിലോമീറ്ററോളം ട്രെയിന്‍ വലിച്ചുകൊണ്ടു പോയി. കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. കാഞ്ഞിരമറ്റം കൊടികുത്ത് നടക്കുന്നതിനാല്‍ തിങ്കളാഴ്ച സ്‌കൂളിന് അവധിയായിരുന്നു. കൊടികുത്തിന് പോവുകയാണെന്നു പറഞ്ഞാണ് വിദ്യാര്‍ഥികള്‍ വീട്ടില്‍നിന്നു പോയതെന്നു ബന്ധുക്കള്‍ പറയുന്നു.
Post Your Comments