
തിരുവനന്തപുരം: സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ടൂറിസം മന്ത്രാലയം 100 കോടി രൂപ ചിലവിട്ട് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിലാഫലകം അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തി. ക്ഷേത്രത്തിനുള്ളിലും സുരക്ഷ ഒരുക്കിയിരുന്നു. കിഴക്കേ ഗോപുര നടവഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബാഗങ്ങള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
വേദയില്‍ ഇരിപ്പിടം നല്‍കാത്തതിനാല്‍മേയര്‍ വി കെ പ്രശാന്തും സ്ഥലം എംഎല്‍എ വി എസ് ശിവകുമാറുംപ്രധാനമന്ത്രിയെ സ്വീകരിച്ചതിന് ശേഷം വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു. കൂടാതെ സ്ഥലം എംപി ആയ ശശി തരൂരിനെയും പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശന സംഘത്തിൽ നിന്നു ഒഴിവാക്കിയിരുന്നു.
Post Your Comments