Latest NewsIndia

മമത സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ബംഗാളിൽ രഥയാത്ര നടത്താൻ ബിജെപിക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നൽകിയിരുന്നു.

പരോക്ഷമായി മമത സര്‍ക്കാരിനെവിമര്‍ശിച്ച്‌ സുപ്രീം കോടതി. റാലികളും സമ്മേളനങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അത് നിഷേധിക്കാനാകില്ല.രഥയാത്രയുമായി ബന്ധപ്പെട്ട് വിശദവിവരങ്ങള്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കോടതി ബിജെപിയോട് ആവശ്യപ്പെട്ടു. ബിജെപിയുടെ ആവശ്യത്തെ ശരിയായ രീതിയില്‍ പരിഗണിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ബംഗാളിൽ രഥയാത്ര നടത്താൻ ബിജെപിക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നൽകിയിരുന്നു.

വർഗീയ സംഘർഷമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മമത സർക്കാർ രഥയാത്ര തടഞ്ഞതിനെ തുടർന്നാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പിന്നീട് ഡിവിഷൻ ബെഞ്ച് അനുമതി സ്റ്റേ ചെയ്തു. ഡിസംബർ 22,24,26 തീയതികളിൽ യാത്ര നടത്താനായിരുന്നു കോടതി അനുമതി നൽകിയത്.ഒന്നരമാസം നീണ്ടു നിൽക്കുന്ന യാത്രയ്ക്കാണ് ബിജെപി തയ്യാറെടുക്കുന്നത്. 42 ലോക്സഭ മണ്ഡലങ്ങളിലും യാത്രയെത്തും. മൂന്ന് രഥയാത്രകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 15 നാണ് യാത്രയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button