ന്യൂഡല്‍ഹി: ഫിലിപ്പ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് വാങ്ങിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക പ്രശസ്ത പുരസ്കാരം ലഭിച്ചതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഇതിന് ജൂറിയുമില്ല, മുന്‍പ് എങ്ങും ആര്‍ക്കും കൊടുത്തിട്ടുമില്ല. അലിഗഡിലെ കേട്ടുകേള്‍വിയില്ലാത്ത ഒരു കമ്പനിയും പതഞ്ജലിയും റിപ്പബ്ലിക് ടിവിയും ചേര്‍ന്നാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത് എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇതിന് മറുപടിയുമായി ബി.ജെ.പിയും രംഗത്തെത്തി.
സ്വന്തം കുടുംബത്തിലുള്ളവര്‍ക്ക് ഭാരതരത്നം കൊടുക്കാന്‍ തീരുമാനിച്ച കുടുംബത്തില്‍ നിന്നുവന്നയാളുടെതാണ് ഈ കമന്റ് എന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ തിരിച്ചുള്ള പരിഹാസം.ഇതോടെ വടി കൊടുത്ത് അടി മേടിച്ച അവസ്ഥയിലാണ് രാഹുലിന്റെ അവസ്ഥ.രാഹുലിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തായിരുന്നു സ്മൃതിയുടെ പരിഹാസം.
Post Your Comments