KeralaLatest NewsGulf

ക്യാൻസർ മൂലം സൗദിയിൽ നിന്നും മടങ്ങിയ പ്രവാസിയ്ക്ക് നവയുഗത്തിന്റെ ചികിത്സസഹായം കൈമാറി

അൽകോബാർ/ആലപ്പുഴ: ക്യാൻസർ രോഗബാധിതയായ കാരണം പ്രവാസം അവസാനിപ്പിച്ചു മടങ്ങേണ്ടി വന്ന പ്രവാസി വനിതയ്ക്ക്, നവയുഗം സാംസ്ക്കാരികവേദി ചികിത്സധനസഹായം കൈമാറി. ചേർത്തല അരൂകുറ്റി സ്വദേശിനി ശ്രീമതി ജയന്തിയുടെ ചികിത്സയ്ക്കാണ് നവയുഗം കോബാർ-തുഗ്‌ബ മേഖല കമ്മിറ്റികൾ ചികിത്സ ധനസഹായം സമാഹരിച്ചത്.

സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രെട്ടറി ടി.ജെ.അഞ്ചലോസിന്റെ നേതൃത്വത്തിൽ ജയന്തിയുടെ വീട്ടിൽ എത്തിയാണ് സഹായധനം കൈമാറിയത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് എം.കെ.ഉത്തമൻ, മണ്ഡലം സെക്രട്ടറി കെ.കെ.പ്രഭാകരൻ, ജില്ലാകമ്മിറ്റിഅംഗം മേനക ബാലകൃഷ്ണൻ, നവയുഗം, പ്രവാസിഫെഡറേഷൻ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോബാർ തുഗ്‌ബെയിൽ ഒരു സ്ക്കൂളിൽ ക്ളീനിങ് സ്റ്റാഫ് ആയി ജോലി നോക്കി വരികയായിരുന്ന ജയന്തി, തുടരെ തുടരെയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് നടത്തിയ വിദഗ്ധപരിശോധനയിലാണ്, ക്യാൻസർ രോഗമാണ് ബാധിച്ചത് എന്ന് മനസ്സിലാക്കുന്നത്. തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പോകുകയായിരുന്നു.

നവയുഗം തുഗ്‌ബ ലേഡീസ് യൂണിറ്റ് അംഗമായിരുന്ന ജയന്തിയുടെ ചികിത്സയ്ക്ക് സഹായം നൽകാനായി യൂണിറ്റ് കമ്മിറ്റി മുൻകൈ എടുത്തു. യൂണിറ്റ് കമ്മിറ്റിയുടെ അഭ്യർത്ഥനയെത്തുടർന്ന്, നവയുഗം കോബാർ മേഖല, തുഗ്‌ബ മേഖല കമ്മിറ്റികൾ സംയുക്തമായി നവയുഗം അംഗങ്ങൾക്കിടയിൽ നിന്ന് തന്നെ ധനസഹായം സമാഹരിയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button