KeralaLatest News

പ്രസംഗിക്കുമ്പോള്‍ ശരണംവിളി: ശാസിച്ച് മുഖ്യമന്ത്രി

കൊല്ലം•പ്രധാമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊല്ലം ബൈപാസ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ ശരണം വിളി. തുടര്‍ന്ന് മുഖ്യമന്ത്രി ആള്‍കൂട്ടത്തെ ശാസിച്ചു. വെറുതെ യോഗം അലങ്കോലമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വെറുതെ ബഹളം ഉണ്ടാക്കാന്‍ കുറേപ്പേര്‍ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബൈപ്പാസിന്റെ പണി 70 ശതമാനവും പൂര്‍ത്തിയാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയ്ല്‍ പദ്ധതിയില്‍ കേരളം പ്രധാനമന്ത്രിയ്ക്ക് നല്‍കിയ വാക്കുപാലിച്ചു. കോവളം-കോട്ടപ്പുറം ജലപാത 2020 ഓടെ യാഥാര്‍ത്ഥ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈപ്പാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇപ്പോള്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button