![samuel robinson](/wp-content/uploads/2019/01/samuel-robinson.jpg)
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ ഏറെ പരിചതനാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. സാമുവല്‍ വേഷമിട്ട മറ്റൊരു ചിത്രമാണ് ഒരു കരീബിയന്‍ ഉഡായിപ്പ്. ജനുവരി പത്തിനാണ് ഈ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ തമിഴ് സിനിമകളായ വിശ്വാസവും പേട്ടയും തകര്ത്തോടിയതോടെ ഒരു കരീബിയന്‍ ഉഡായിപ്പ് ആ ബഹളത്തില്‍ മുങ്ങിപ്പോയി. രജനി, അജിത് ചിത്രങ്ങളുടെ വരവോടെ വളരെ കുറച്ച് തീയറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രത്തെ കുറിച്ച് പറയുകയാണ് മലയാളികളുടെ സ്വന്തം സുഡു.
തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാമുവല്‍ ചിത്രത്തിന്റെ പ്രതിസന്ധിയെ കുറിച്ച് അറിയിച്ചത്. വളരെ സങ്കടത്തോടെയാണ് സാമുവല്‍ ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്. നെഞ്ച് തകരുന്ന വേദനയോടെയാണ് ചിത്രം ആരും കാണുന്നില്ലെന്ന വാര്‍ത്ത താന്‍ കേട്ടതെന്ന് സാമുവല്‍ പറയുന്നു. അതേസമയം ചിത്രത്തിന്റെ ഡിസ്ട്രിബൂഷനില്‍ ചില പിഴവുകളുണ്ടായിട്ടുണ്ട്. അതെല്ലാം ക്ഷമിക്കണം മെന്നും സാമുല്‍ കുറിച്ചു. ഇതില്‍ ആരെയും കുറ്റപ്പെടുത്താനാവില്ലെ കാരണം നിരവധി പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട സിനിമയാണിത്. ചിത്രം ഓടിയില്ലെങ്കില്‍ നിര്‍മാതാവിനു നഷ്ടം വരും. അദ്ദേഹത്തെ സഹായിക്കണം എന്നും സാമുവല്‍ കുറിച്ചു.
https://www.facebook.com/samuelabiolarobinson/photos/a.226177177577813/964059787122878/?type=3&theater
Post Your Comments