![Sabarimala](/wp-content/uploads/2019/01/sabarimala-5.jpg)
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചു. ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. ജില്ലാ ഭരണകൂടവും പോലീസും നടത്തിയ ചര്‍ച്ചയില്‍ നിരേധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഇനിയും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Your Comments