NewsInternational

നീര്‍നായക്കളെ വിഷം ഉപയോഗിച്ച് കൊല്ലുന്നു

കാലിഫോര്‍ണിയന്‍ തീരങ്ങളില്‍ നീര്‍നായ്ക്കളെ വിഷം ഉപയോഗിച്ച് കൊല്ലുന്നു. വംശനാശം സംഭവിക്കുന്ന ചിലയിനം മല്‍സ്യങ്ങളെ സംരക്ഷിക്കാനാണ് നീര്‍നായ്ക്കളെ കൊല്ലാന്‍ അധികൃതര്‍ തീരുമാനിച്ചത്. കാലിഫോര്‍ണിയയിലെ മല്‍സ്യ വന്യജീവി വകുപ്പിന്റെ വക്താവാണ് ഡിസംബര്‍ മുതല്‍ മെയ് വരെ തങ്ങള്‍ നീര്‍നായ്ക്കളുടെ എണ്ണം കുറക്കാനുള്ള നടപടി സ്വീകരിക്കുന്നതായി വ്യക്തമാക്കിയത്. അയല്‍സംസ്ഥാനമായ ഒറിഗനും ഈ നടപടി ആരംഭിച്ചു കഴിഞ്ഞു.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മല്‍സ്യയിനങ്ങളെ സംരക്ഷിക്കുന്നതിനാണ് ഈ നടപടി. കടലിലെ സസ്തനികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ മല്‍സ്യങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് വരുന്നത്. സസ്തനികളെ നിയന്ത്രിച്ചില്ലെങ്കില്‍ ചിലയിനം മല്‍സ്യങ്ങള്‍ നാമാവശേഷമാകാം. ഈ സാഹചര്യത്തിലാണ് നടപടി.

ഒറീഗനിലടക്കം മല്‍സ്യങ്ങള്‍ കടലില്‍നിന്ന് പ്രത്യുല്പാദനത്തിലുള്ള കേന്ദ്രങ്ങളിലേക്ക് പോകുന്നു. കൂട്ടമായി പോകുന്ന ഈ മല്‍സ്യങ്ങളെ ലക്ഷ്യമിട്ട് നീര്‍നായും കൂട്ടമായി കാത്തിരിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് ഇരുപത്തിയഞ്ചു ശതമാനം  സ്റ്റീല്‍ഹെഡിനെയാണ്
നീര്‍നായ്ക്കള്‍ ഇല്ലാതാക്കിയത്. ഒരു വര്‍ഷം തൊണ്ണൂറ്റി മൂന്ന് നീര്‍നായ്ക്കളെ കൊല്ലാന്‍ ഒറീഗണിന് നിയമപരമായി സാധിക്കും. മുന്‍കാലങ്ങളില്‍ ഉച്ചത്തിലുള്ള ശബ്ദം അടക്കമുള്ള വഴികള്‍ ഇവയെ നേരിടാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അതൊന്നും ഫലവത്താകുന്നില്ല.  അതുകൊണ്ടാണ് ലീതല്‍ റിമൂവലിനുള്ള നീക്കമുണ്ടായത്. സാല്‍മന്‍, സ്റ്റീല്‍ഹെഡ് എന്നീ മത്സ്യയിനങ്ങളാണ് പ്രധാനമായും സംരക്ഷിക്കപ്പെടുക

shortlink

Related Articles

Post Your Comments

Related Articles


Back to top button