മുംബൈ: ആര്‍ബിഐയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച എഴുപ്പത്തിനാലുകാരന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 48000 രൂപ. മുംബൈയില്‍ മലാഡ് സ്വദേശിയായ വിജയ്കുമാര്‍ മാര്‍വക്കാണ് പണം നഷ്ടമായത്.
വീടു വൃത്തിയാക്കുന്നതിനിടെ ലഭിച്ച 7000 രൂപയുടെ അസാധു നോട്ടുകള്‍ മാറി കിട്ടാനാണ് വിജയ്കുമാര്‍ ആര്‍ബിഐ ഹെല്‍പ് ലൈനില്‍ വിളിച്ചത്. എന്നാല്‍ തിരച്ചിലില്‍ ലഭിച്ച വ്യാജ നമ്പറിലേക്കാണ് ഇദ്ദേഹം വിളിച്ചത്. വിളിച്ചയുടന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറാണെന്ന് കരുതി വിജയകുമാര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. മറുവശത്തുള്ളയാള്‍ വിജയകുമാറിന്റെ ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ അന്വേഷിച്ചു.
നിരോധിച്ച നോട്ടുകളുടെ തുകക്കുള്ള പണം നിക്ഷേപിക്കാനാണ് വിവരങ്ങള്‍ ചോദിക്കുന്നതെന്നും മറുവശത്തുള്ളയാള്‍ പറഞ്ഞു. ഫോണ്‍ ലഭിച്ച ഒടിപി ഉള്‍പ്പെടെ വിവരങ്ങള്‍ വിജയകുമാര്‍ കൈമാറി. നിമിഷങ്ങള്‍ക്കുള്ളില്‍ വിജയകുമാറിന്റെ അക്കൗണ്ടില്‍ നിന്ന് 48000 രൂപ പിന്‍വലിക്കപ്പെട്ടു.
പണം നഷ്ടമായതറിഞ്ഞ വിജയകുമാര്‍ മലാഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ ഏറ്റവും പുതിയ രീതിയാണിതെന്ന് മഹാരാഷ്ട്ര സൈബര്‍ വിഭാഗം സൂപ്രണ്ട് ബാല്‍സിങ് രജ്പുത് പറഞ്ഞു.
Post Your Comments