കാസര്‍കോട്: കാസർകോട് 43 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവത്തിൽ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഐബി ഉദ്യോഗസ്ഥര്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
കേസിലെ മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന അണങ്കൂര്‍ ബാരിക്കാടിലെ ബി. സലിം ഒളിവിലാണ്. ഇയാളെ പിടികൂടിയാല്‍ മാത്രമേ നിരോധിത നോട്ടുകള്‍ എങ്ങോട്ടാണു പോകുന്നതെന്നും എന്തിനാണ് ഉപയോഗിക്കുന്നതെന്നും അറിയാൻ കഴിയു എന്ന് പൊലീസ് വ്യക്തമാക്കി. പുതിയ നോട്ടുകള്‍ നല്‍കി പഴയ നോട്ട് വാങ്ങുന്നവര്‍ക്ക് എന്താണു ലാഭം തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്. ഇയാളിൽ നിന്നും കഴിഞ്ഞ മാസം ഗോവ പൊലീസ് ഒന്നരക്കോടിയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയിരുന്നു.
പിടിയിലായവരുടെ കൂട്ടത്തിലുണ്ടായിരുന്ന പെര്‍ള ഉക്കിനടുക്കയിലെ മുഹമ്മദിനെ പിടികൂടിയെങ്കിലും സലിമും പണം വാങ്ങാനെത്തിയ ആളും ഓടിരക്ഷപ്പെട്ടു. ഒരു ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ക്കു 15000 രൂപ നിരക്കില്‍ ഇടപാടുറപ്പിച്ചാണു കൈമാറാനെത്തിയതെന്നു മുഹമ്മദ്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ കാസര്‍കോട് ഗവ. കോളജ് പരിസരത്തു നിന്നാണ് 500 രൂപയുടെ നിരോധിച്ച നോട്ടുകള്‍ പൊലീസ് പിടികൂടിയത്.
Post Your Comments