ന്യൂഡല്‍ഹി : തനിക്ക് നേരെ അടുത്തിടെ ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് എ.കെ.സിക്രി രംഗത്ത്. രണ്ടു ദിവസം മുമ്പ് നടന്ന ചില വിഷയങ്ങളുമായി എന്റെ ഈ പദവിയെ കൂട്ടിക്കുഴക്കുന്നതില്‍ വലിയ വേദനയുണ്ട്. ഇവ തമ്മില്‍ ഒരു ബന്ധവുമില്ല. ഇത്തരമൊരു ആക്ഷേപം വസ്തുതാവിരുദ്ധമാണെങ്കില്‍ കൂടി അത്തരമൊരു വിവാദത്തിന് എനിക്ക് താല്‍പര്യമില്ല സിക്രി പറഞ്ഞു.
അടുത്തിടെ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ പദവി ഏറ്റെടുക്കുന്നതില്‍ നിന്നും ജസ്റ്റിസ് എ.കെ.സിക്രി പിന്‍മാറിയിരുന്നു. സിക്രി പദവി ഏറ്റെടുക്കാന്‍ തീരുമാനിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സിബിഐ തലപ്പത്ത് നിന്നും അലോക് വര്‍മ്മയെ പുറത്താക്കിയ പ്രധാനമന്ത്രി ഉള്‍പ്പെട്ട മൂന്നംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടയാളായിരുന്നു ജസ്റ്റിസ് സിക്രി.
യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ തീരുമാനവുമായിരുന്നു ജസ്റ്റിസ് സിക്രി കൈക്കൊണ്ടതും. ഇതിന് പ്രത്യുപകാരമായാണ് വിരമിച്ച ശേഷവും സിക്രിക്ക് കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ പദവി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.
Post Your Comments