കാലം മാറുന്നതിനനുസരിച്ച് ആചാരങ്ങളും മാറുകയാണ്. എന്തിനും ഏതിനും ഓരോ രാജ്യത്തും ഓരോരോ ഡേകളും പ്രഖ്യപിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ വളരെ കൗതുകമുണര്‍ത്തുന്ന ഒരു ഡേ ആണ് ലണ്ടനിലെ നോ പാന്റ്സ് സബ് വേ റൈഡ് ഡേ. എന്താണ് ഈ ദിനത്തിന്റെ പ്രത്യേകത എന്നല്ലേ ഈ ദിനത്തില്‍ പാന്റ് ഇടേണ്ടതില്ല എന്നതുതന്നെ. പാന്റിനെ ഉപേക്ഷിച്ച് അടിവസ്ത്രമണിഞ്ഞു ആളുകള്‍ പൊതുനിരത്തില്‍ ഇറങ്ങുന്ന ദിവസം. അന്താരാഷ്ട്ര ഗതാഗത സംവിധാനങ്ങളിലാണ് പാന്റ് ഇടാതെ അടിവസ്ത്രത്തില്‍ സ്ത്രീകളും പുരുഷന്‍മാരും യാത്ര ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആളുകള്‍ പാന്റ് ഉപേക്ഷിച്ച് സബ്വേ യാത്ര നടത്തും. 2019 ഇത്തരത്തില്‍ നോ പാന്റ് സബ് വേ റൈഡിന്റെ 17ാമത് വാര്‍ഷികം കൂടിയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയാണ് ഇവര്‍ ആളുകളെ സംഘടിപ്പിച്ചത്. ജര്‍മനി, ഷിക്കാഗോ, ന്യുയോര്‍ക്ക് സിറ്റി, ആംസ്റ്റര്‍ഡാം, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയ ഇടങ്ങളിലും നോ പാന്റ്‌സ് ഡേ ആഘോഷം നടന്നിരുന്നു. ചിത്രങ്ങളിലും വീഡിയോകളിലും ഇടംപിടിക്കുന്ന യാത്രക്കാര്‍ സ്യൂട്ടും, ജാക്കറ്റും, ബാഗുമെല്ലാം അണിയുമെങ്കിലും പാന്റ് മാത്രം അണിയാതെയാണ് യാത്ര.
Post Your Comments