Latest NewsGulfOman

രാത്രികാല നിര്‍മ്മാണജോലികള്‍ക്ക് വിലക്ക്

മസ്‌കത്ത്: രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദിക്കാനാകില്ലെന്ന് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രാത്രികാലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമ ലംഘനമാണ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭാ ഹോട്ട്‌ലൈന്‍, റോയല്‍ ഒമാന്‍ പൊലിസ്,പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കാമെന്നും മസ്‌കത്ത് നഗരസഭ നിര്‍ദേശം നല്‍കി.

ചില കരാറുകാര്‍ നിയമം ലംഘിച്ച് അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മാണ ജോലികള്‍ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1992ലെ നഗരസഭാ നിയമത്തിന്റെ 104ാം വകുപ്പ് നിഷ്‌കര്‍ഷിക്കുന്നതനുസരിച്ച് നഗരസഭയില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരെ സമയത്ത് നിര്‍മാണ ജോലികള്‍ പാടില്ല.

നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കെട്ടിടം നിര്‍മിക്കുമ്പോഴും പൊളിക്കുമ്പോഴുമെല്ലാം സമീപവാസികളുടെ സുരക്ഷയും അവരുടെ സ്വത്തിന്റെ സംരക്ഷണവും ജീവനക്കാരുടെയുമെല്ലാം സംരക്ഷണം ഉറപ്പാക്കുന്നതിന് മതിയായ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്ന് നിയമത്തിന്റെ 105ാം വകുപ്പും നിഷ്‌കര്‍ഷിക്കുന്നു.പരാതികളുടെ അടിസ്ഥാനത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ അനുമതിയില്ലാതെ രാത്രികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button