തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താരമൂല്യമുള്ള സ്ഥാനാര്‍ത്ഥികളെ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇന്നസെന്റിനെ ഇറക്കി രണ്ടു മുന്നണികളെയും ഞെട്ടിച്ച സിപിഎം ഇത്തവണ മമ്മൂട്ടിയെ രംഗത്തിറക്കാനാണ് ശ്രമം. എറണാകുളം ലോക്‌സഭാ മണ്ഡലം സിപിഎം ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണെന്നതുതന്നെയാണ് ഇതിന് കാരണം.
എറണാകുളത്തെ നിലവിലെ സിറ്റിംഗ് എം.പി കെ.വി തോമസാണ്. ചാലക്കുടി മണ്ഡലത്തില്‍ ഇനി മത്സരത്തിനില്ലെന്ന് സിറ്റിംഗ് എം.പി ഇന്നസെന്റ് വ്യക്തമാക്കിയതോടെ അദ്ദേഹത്തിന് പകരം മമ്മൂട്ടിയെ മത്സരിപ്പിക്കണമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് മമ്മൂട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം സിപിഎമ്മിനുള്ളിലും ഉയര്‍ന്നത്. മമ്മൂട്ടി മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ റിമാ കല്ലിങ്കല്‍, പി. രാജീവ് എന്നിവരില്‍ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചകളും നടക്കുന്നുണ്ട്. എറണാകുളം ജില്ലാ കമ്മറ്റിയ്ക്കും മമ്മൂട്ടി സ്ഥാനാര്‍ത്ഥിയാകുന്നതിനോട് പൂര്‍ണ യോജിപ്പാണ്.
Post Your Comments