കൊച്ചി: സന്നിധാനത്ത് മകരവിളക്ക് തെളിഞ്ഞപ്പോൾ അതിന്റെ പ്രഭയെത്തിയത് ലോകമെമ്പാടും. ശബരിമല കർമ്മ സമിതിയുടെ ആഹ്വാനപ്രകാരം ലോകമെമ്പാടുമുള്ള ഹിന്ദു ഭവനങ്ങളിൽ ഇന്നലെ 18 ദീപം തെളിഞ്ഞു. കാർത്തിക വിളക്കിനു സമാനമായ ദീപ പ്രഭയായിരുന്നു ഓരോ ഭവനങ്ങളിലും പ്രകാശിച്ചത്. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയോടെയായിരുന്നു ഭക്തര്‍ അയ്യപ്പജ്യോതി തെളിയിച്ചത്.
അയ്യപ്പ ജ്യോതി തെളിയിച്ചപ്പോൾ കിട്ടിയ പിന്തുണ തന്നെയായിരുന്നു ഇതിനും കിട്ടിയത്. 11 സംസ്ഥാനങ്ങളിലും ഉള്ള ഹിന്ദു ഭവനങ്ങളിൽ അയ്യപ്പൻറെ ആചാര സംരക്ഷണത്തിനായി വിളക്കുകൾ തെളിഞ്ഞു. കൂടാതെ അമേരിക്ക, ലണ്ടൻ സിംഗപ്പൂർ, ഗൾഫ് , തുടങ്ങി പ്രവാസികളായ ഹൈന്ദവ വിശ്വാസികളും ദീപം തെളിയിച്ചു. ഓണം വിഷു എല്ലാം വരുമ്പോൾ ഉണ്ടാവുന്നത് പോലെയായിരുന്നു സോഷ്യൽ മീഡിയയിൽ അയ്യപ്പ ജ്യോതി തെളിയിച്ചു കൊണ്ട് പലരും പോസ്റ്റുകൾ ഇട്ടത്.
വിവിധ ക്ഷേത്രങ്ങളില്‍ സമുദായ നേതാക്കള്‍, ഗുരുസ്വാമിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ശബരിമല ശ്രീധര്മശാസ്താവിന്റെ പൂങ്കാവനങ്ങളായ പതിനെട്ട് മലകളെ പ്രതിനിധാനം ചെയ്ത് പതിനെട്ടു കോടി ജ്യോതികളാണ് കേരളത്തില്‍ തെളിഞ്ഞത്. ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് സൂര്യന് സംക്രമിക്കുന്ന ദിവ്യമുഹൂര്‍ത്തത്തില്‍ ദിക്കുകളെ ദിവ്യമാക്കി പ്രകാശിക്കുന്ന മകരജ്യോതിയെ വരവേല്‍ക്കാനുള്ള ഒരുക്കമായി അയ്യപ്പജ്യോതി മാറി.
22 കോടിയോളം ദീപങ്ങളാണ് വിശ്വാസ സംരക്ഷണത്തിനായി ലോകമെമ്പാടും തെളിഞ്ഞത്. സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ നിരാഹാരപന്തലില്‍ സംസ്ഥാന അധ്യക്ഷന്‍ അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള ആദ്യദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വെളിച്ചത്തെ ഊതിക്കെടുത്തുന്നവരുടെ സംസ്കാരമല്ല നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു. നിരീശ്വരവാദികളുടെ കൈകളിലാണ് ഇന്ന് കേരളമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments