വാഷിങ്ടണ്‍: ഇവാന്‍ക ട്രംപ് ലോക ബാങ്ക് പ്രസിഡന്റാകുമെന്ന വാര്‍ത്തകള്‍ക്ക് വിരാമം. ലോക ബാങ്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ചുമതലയാണ് ഇവാന്‍കയ്ക്ക് നല്‍കിയിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായ് വൈറ്റ് ഹൗസ്. ഇവാന്‍ക പ്രസിഡന്റാകുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എന്നാല്‍ പ്രസിഡന്റിന തെരഞ്ഞെടുക്കാനുള്ള ചുമതല ഇവാന്‍കയ്ക്ക് നല്‍കിയിട്ടുണ്ടെന്നും വെറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.
ഇതുമായ് ബന്ധപ്പെട്ട് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇവാന്‍കയല്ല ലോകബാങ്ക് പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് എന്നാണ് മറ്റുള്ളവരുടെ വാദം. ലോകബാങ്കിന്റെ ബോര്‍ഡ് അംഗങ്ങള്‍ക്കാണ് ഇതിനുള്ള അധികാരമെങ്കിലും സാധാരണയായി യുഎസ് പ്രസിഡന്റിന്റെ പിന്തുണയുള്ള വ്യക്തിയെയാണ് പ്രസിഡന്റ് ആയി നിയമിക്കുന്നത്. ഇവാന്‍ക മത്സര രംഗത്തില്ലെന്ന് ഉറപ്പായതോടെ യുഎന്നിലെ മുന്‍ അംബാസഡറായിരുന്ന നിക്കി ഹേലിക്ക് സാധ്യതയേറിയിരിക്കുകയാണ്.
ഏറ്റവും മികച്ചയാളെ ലോകബാങ്കിന്റെ തലപ്പത്തേക്ക് തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഇവാന്‍കയെ സഹായിക്കുമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി പറയുന്നത്. വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവായി ഇവാന്‍കയെ നിയമിച്ചത് ട്രംപിനെതിരെ വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു.
Post Your Comments