കൊച്ചി: കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.പി എസ് സി വഴി നിയമന ഉത്തരവ് കൈപ്പറ്റിയ എത്ര പേര്‍ ജോലിയില്‍ പ്രവേശിച്ചു, എത്രപേര്‍ സമയം കൂട്ടിച്ചോദിച്ചു, എത്ര ഒഴിവുകള്‍ ബാക്കിയുണ്ട് എന്നിവ സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും.
എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ശേഷം സ്ഥിരം ജീവനക്കാരെ നിയമിച്ചതിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതി ഉത്തരവനുസരിച്ച് ഏകദേശം 3,861 താല്‍ക്കാലിക കണ്ടക്ടര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നാരോപിച്ച് സുപ്രീംകോടതിയില്‍ എം പാനലുകാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് ഹര്‍ജി പരിശോദിക്കുന്നത്.
Post Your Comments