കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണ് കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചതോടെ സാധ്യമായതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ബൈപ്പാസിന്റെ എഴുപത് ശതമാനം പണിയും പൂര്‍ത്തിയാക്കിയത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം സ്വാഗതം പ്രസംഗത്തിനിടെ പറഞ്ഞു.
ബൈപ്പാസ് പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയെന്ന് നരേന്ദ്ര മോദി പറഞ്ഞു. കേരളം കടന്നുപോയത് പ്രളയം പോലെ ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ്. ചില പദ്ധതികള്‍ 30 വര്‍ഷമായി മുടങ്ങിക്കിടക്കുന്നത് ജനങ്ങളോടുള്ള ക്രൂരതയെന്നും പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.
മുംബൈ- കന്യാകുമാരി കോറിഡോര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മോദി പ്രസംഗത്തിനിടെ ഉറപ്പ് നല്കി. ഇ വിസ നടപ്പാക്കിയത് ടൂറിസം രംഗത്ത് കുതിപ്പുണ്ടാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments