![](/wp-content/uploads/2019/01/amma.jpg)
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയ കനക ദുര്‍ഗ്ഗ ബന്ധുക്കള്‍ ആക്രമിച്ചെന്നാരോപിച്ചതിന് പിന്നാലെ ചികിത്സ തേടി ഭര്‍ത്താവിന്റെ അമ്മ. കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടിയത്. നേരത്തെ ശബരിമല ദര്‍ശനം നടത്തിയ ശേഷം പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ കനകദുര്‍ഗ്ഗയെ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. വീട്ടിലെത്തിയ കനക ദുര്‍ഗ്ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചെന്നാണ് ആരോപണം. കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments