
വിമാനത്തില്‍ ബിസിനസ് ക്ലാസ് യാത്ര ചെയ്ത് ഒരു മൈന. സിംഗപ്പൂരില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ SQ 322 വിമാനത്തില്‍ ജനുവരി ഏഴിനായിരുന്നു സംഭവം. എന്തായാലും മൈനയുടെ രാജകീയ യാത്രയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടിട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് രസകരമായ കാഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. സീറ്റിന് മുകളില്‍ വിശാലമായി ഇരുന്നായിരുന്നു മൈനയുടെ യാത്ര. ലണ്ടനിലെത്താന്‍ ഏകദേശം രണ്ട് മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വിമാനത്താവളത്തിലെ ജീവനക്കാര്‍ മൈനയെ കാണുന്നത്. തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാരുടെ സഹായത്തോടെ മൈനയെ പിടികൂടുകയും ലണ്ടനിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്തു.
https://www.youtube.com/watch?time_continue=4&v=gYSFDxK9aqc
Post Your Comments