വാഷിങ്ടന് : സിറിയയിലെ യുഎസ് പിന്തുണയുള്ള കുര്ദ് വിഭാഗങ്ങളെ ആക്രമിച്ചാല്, തുര്ക്കിയെ സാമ്പത്തികമായി തകര്ത്തുകളയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. അമേരിക്കയുടെ ഭീഷണി തള്ളിയ തുര്ക്കി, ‘ഭീകരര്’ക്കെതിരായ യുദ്ധം തുടരുമെന്നു വ്യക്തമാക്കി. കഴിഞ്ഞ മാസമാണു രണ്ടായിരത്തോളം വരുന്ന യുഎസ് സൈനികരെ പിന്വലിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച പിന്മാറ്റം തുടങ്ങി.
യുഎസ് സേന പിന്മാറുന്ന സാഹചര്യത്തില് കുര്ദ് പോരാളികള്‌ക്കെതിരെ തുര്ക്കി ആക്രമണ ഭീഷണി ഉയര്ത്തിയിരുന്നു. ഞായറാഴ്ച ട്വിറ്റര് സന്ദേശത്തിലാണു ട്രംപ് തുര്ക്കിക്കു മുന്നറിയിപ്പു നല്കിയത്. എന്നാല്, ഭീകരസംഘടനയായ ഐഎസും സിറിയയിലെ കുര്ദിഷ് പീപ്പിള്‌സ് പ്രൊട്ടക്ഷന് യൂണിറ്റ്‌സും (വൈപിജി) തമ്മില് വ്യത്യാസമില്ലെന്നാണു തുര്ക്കി പ്രസിഡന്റ് തയീപ് എര്‌ദോഗന്റെ വക്താവ് പ്രതികരിച്ചത്. യുദ്ധം ഭീകരര്‌ക്കെതിരെയാണെന്നും കുര്ദുകള്‌ക്കെതിരെ അല്ലെന്നും തുര്ക്കി വ്യക്തമാക്കി.
Post Your Comments