ദുബായ്•ഏഷ്യന്‍ യുവതിയെ ദുബായ് അല്‍ മംസര്‍ പാര്‍ക്കില്‍ വച്ച് ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാരെന്ന് നടിച്ചയാള്‍ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബംഗ്ലാദേശിയെ പോലീസ് അറസ്റ്റ് ചെയ്ത് തുടര്‍നടപടികള്‍ക്കായി ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വിവരമറിഞ്ഞ് പാര്‍ക്കില്‍ പാഞ്ഞെത്തിയ ദുബായ് പോലീസ് കണ്ടത് 21 കാരിയായ പാക്കിസ്ഥാന്‍ സ്വദേശിനിയെയാണ്. 40 വയസ് തോന്നിക്കുന്ന ഒരാള്‍ തന്നെ ബലാത്സംഗം ചെയ്തതായി യുവതി പോലീസ് പോലീസിനോട് പറഞ്ഞു.
യുവതിയും തന്റെ ഒരു സുഹൃത്തും കൂടി പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു. ഈ സമയം അവിടെയെത്തിയ പ്രതി ഇവരുടെ ഐഡി കാര്‍ഡ് ആവശ്യപ്പെടുകയും പിഴയായി 500 ദിര്‍ഹം നല്‍കണമെന്നും പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ സുഹൃത്ത് യുവതിയെ അവിടെ നിര്‍ത്തി, പണവും ഐഡി കാര്‍ഡും എടുക്കാനായി പാര്‍ക്കിംഗ് ഏരിയയിലേക്ക് പോയി.
ഈ സമയം പ്രതി യുവതിയെ പാര്‍ക്കിലെ മരങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കരഞ്ഞു ഒച്ചവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി യുവതിയുടെ വായ മൂടിപ്പിടിക്കുകയായിരുന്നു. തന്റെ മൊബൈല്‍ ഫോണും പ്രതി കവര്‍ന്നതായി യുവതി പറഞ്ഞു.
ഒടുവില്‍ യുവതിയെ വിട്ടയച്ച ശേഷം അയാള്‍ ഓടിമറഞ്ഞു. തുടര്‍ന്ന് യുവതി സുഹൃത്തിന്റെ അടുത്ത് ഓടിയെത്തിയ വിവരം പറയുകയും തുടര്‍ന്ന് അയാള്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ അനധികൃത താമസക്കാരനായ പ്രതിയെ ഷാര്‍ജയില്‍ നിന്നും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയുടെ തന്റെ പഴയ ഐഡി കാര്‍ഡാണ് താന്‍ ഇരയെ കാണിച്ചതെന്ന് പ്രതി പറഞ്ഞു.
യുവതിയുടെ ശരീരത്ത് നിന്ന് ലഭിച്ച ഡി.എന്‍.എ സാമ്പിളുകളുടെ ഫോറന്‍സിക് ലബോറട്ടറി പരിശോധനയും പ്രതി ഇയാള്‍ തന്നെയാണെന്ന് ശരിവയ്ക്കുന്നു. കേസ് തുടര്‍നടപടികള്‍ക്കായി ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Post Your Comments