കൊല്ലം : കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഞ്ചരിക്കാനുള്ള ബുള്ളറ്റ് പ്രൂഫ് കാറുകളുടെ ട്രയൽ റൺ ഇന്ന്. 4 വാഹനങ്ങളാണ് എത്തിയിരിക്കുന്നത്. ഇന്നലെ പരീക്ഷണാർഥം ഹെലികോപ്റ്റർ ആശ്രാമം മൈതാനത്തിലെ ഹെലിപ്പാഡിൽ ഇറക്കിയിരുന്നു. കൊച്ചുവേളിയിൽ ട്രെയിൻ മാർഗം എത്തുന്ന കാറുകൾ അവിടെ നിന്നു കൊല്ലത്ത് എത്തിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ സുരക്ഷാ സേനയിലെ ഐജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഇവിടെ എത്തി. ബൈപാസ് ഉദ്ഘാടന വേദിയായ ആശ്രാമം മൈതാനവും ബിജെപി റാലി നടക്കുന്ന കന്റോൺമെന്റ് മൈതാനവും സന്ദർശിച്ചു സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കലക്ടർ ഡോ.എസ്.കാർത്തികേയൻ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരും സുരക്ഷാ സേനയിലെ ഉന്നതരും പങ്കെടുത്ത യോഗം നടന്നു.
Post Your Comments