ജയ്പുര്‍: തെരുവില്‍ അലഞ്ഞു തിരിയുന്ന പശുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ്. രാജസ്ഥാന്‍ സര്‍ക്കാരാണ് സംസ്ഥാനത്ത് പുതി പദ്ധതി നടപ്പിലാക്കുന്നത്. തെരുവിലെ പശുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനാണ് തീരുമാനം. ഇത്തരത്തില്‍ പശുക്കളെ ഏറ്റെടുക്കുന്നരെ റിപ്പബ്ലിക്. സ്വാതന്ത്ര്യദിന ചടങ്ങളുകളില്‍ അനുമോദിക്കും. ഇതു സംബന്ധിച്ച പശുസംരക്ഷണ ഡയറേക്ടറേറ്റ് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം പശുവിനെ ഏറ്റെടുത്ത് പരിപാലിക്കാന്‍ കഴിത്തവര്‍ക്ക് ഇതിനായി സംഭാവനയും നല്‍കാം. ഗോശാലകളില്‍ കഴിയുന്ന പശുക്കളുടെ സംരക്ഷണത്തിന് വേണ്ടിയാണ് സംഭാവന.
കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്ത് പ്രമോദ് ബായ പശുമന്ത്രിയായി നിയോഗിച്ചിരുന്നു. ആദ്യത്തെ പശുമന്ത്രിയാണ് ബായ. അതേസമയം കോണ്‍ഗ്രസിന്റെ പശുമന്ത്രി കൂടുതല്‍ ഗോശാലകള്‍ ആരംഭിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നത്.
Post Your Comments