ദുബായ്: മൂന്ന് ദിവസം നീണ്ട യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നാട്ടിലേക്ക് മടങ്ങി. രാവിലെ ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുല്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്.
രാവിലെ ഷാര്‍ജ ഭരണാധികാരിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി, കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും രാഹുലിനെ സ്വീകരിച്ചു.
ഇന്ത്യയും യു.എ.ഇയും ചരിത്രപരമായി തുടരുന്ന ബന്ധത്തെ കുറിച്ചായിരുന്നു ചര്‍ച്ച. സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ ഷാര്‍ജയുടെ വളര്‍ച്ചയെ രാഹുല്‍ അഭിനന്ദിച്ചു. ശൈഖ് സുല്‍ത്താന്‍ തന്റെ ചരിത്ര പുസ്തകങ്ങള്‍ സമ്മാനിച്ചാണ് രാഹുലിനെ യാത്രയാക്കിയത്.
ഷാര്‍ജ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവും മലയാളിയുമായ യു. സെയ്ദ് മുഹമ്മദ്, ഡോ. സാം പിത്രോഡ, ഹിമാന്‍ഷു വ്യാസ് തുടങ്ങിവരും സംബന്ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു.എ.ഇ സഹിഷ്ണുത കാര്യമന്ത്രി ശൈഖ് നഹ്യാന് എന്നിവരുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments