കോട്ടയം : കനം കുറച്ച് ടാറിങ് നടത്താനുള്ള അധികൃതരുടെ ശ്രമം നാട്ടുകാരുടെ കണ്ണില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊളിഞ്ഞു. കോട്ടയം കറുകച്ചാല്‍ നെടുംകുന്നംപന്ത്രണ്ടാംമൈല്‍ റോഡിലാണ് നാട്ടുകാര്‍ ഈ തിരിമറി കൈയ്യോടെ പിടികൂടിയത്.
ഞായറാഴ്ച്ച രാവിലെയായിരുന്നു പ്രദേശവാസികള്‍ സംഘടിച്ചെത്തി റോഡ് പണി തടഞ്ഞത്. കാലപ്പഴക്കത്താല്‍ തകര്‍ന്ന റോഡ് പത്തു വര്‍ഷത്തിനുശേഷമാണ് നവീകരിക്കാന്‍ തുടങ്ങിയത് .കരാര്‍ പ്രകാരം 20 മില്ലിമീറ്റര്‍ കനത്തിലാണ് ടാര്‍ ചെയ്യേണ്ടത്. എന്നാല്‍ മിക്കയിടത്തും കനം കുറച്ചാണ് ടാറിങ് നടത്തിയതെന്ന് നാട്ടുകാര്‍ മനസ്സിലാക്കി.
വാഹനങ്ങള്‍ കയറിയിറങ്ങിയതോടെ പുതിയ ടാറിങ് ഇളകിപോകുകയും ചെയ്തതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടാറിങ്ങിന്റെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചേര്‍ന്ന് നിര്‍മാണം നിര്‍ത്തിവെപ്പിക്കുകയായിരുന്നു . തുടര്‍ന്ന് നാട്ടുകാര്‍ പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥരെ സ്ഥലത്തു വിളിച്ചുവരുത്തി. പി.ഡബ്ലു.ഡി. അധികൃതര്‍ നാട്ടുകാരുടെ മധ്യസ്ഥതയില്‍ കാരാറുകാരനുമായി ചര്‍ച്ച നടത്തുകയും ചെയ്തു.തുടര്‍ന്ന് ആദ്യം ടാര്‍ചെയ്ത ഭാഗങ്ങളില്‍ വീണ്ടും ടാര്‍ ചെയ്താണ് പ്രശ്‌നം പരിഹരിച്ചത്.
Post Your Comments