ന്യൂഡല്‍ഹി : ഏക സിവില്‍ കോഡ് നടപ്പിലാക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ന്യൂസ് 24 ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
മുത്തലാക്ക് ബില്ലിലെ ജയില്‍ ശിക്ഷ ഒത്തുതീര്‍പ്പാക്കാന്‍ കഴിയുന്നത് മാത്രമാണ്. സാമ്പത്തിക സംവരണവും മുത്തലാക്കും ഏക സിവില്‍ കോഡിനായുള്ള ആദ്യ പടി അല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും നീതിയും വികസനവും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്.
അതിനായുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടാണ് സാമ്പത്തിക സംവരണം. മുത്തലാക്ക് ബില്ലിലെ ജയില്‍ ശിക്ഷാ നിര്‍ദേശത്തെ ചൊല്ലി അനാവശ്യ ഭീതിയാണ് സൃഷ്ടിക്കപ്പെടുന്നത്. വിചാരണ വേളയില്‍ കക്ഷികള്‍ക്ക് തമ്മില്‍ ഒത്തുതിര്‍പ്പ് നടത്തി ജയില്‍ ശിക്ഷ ഒഴിവാക്കമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments